Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cockroache Party

പാറ്റാപ്പടയെ കണ്ടു ഭയന്നു !; എ​​​ക്സ് അ​​​ക്കൗ​​​ണ്ട് പൂ​​​ട്ടാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ‘കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി​​​യു​​​ടെ (സി​​​ജെ​​​പി)’ ആ​​​ദ്യ എ​​​ക്സ് അ​​​ക്കൗ​​​ണ്ട് റ​​​ദ്ദാ​​​ക്കി​​​യ​​​ത് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം.

സി​​​ജെ​​​പി​​​യു​​​ടെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​ക്കൗ​​​ണ്ടി​​​ൽ നി​​​ന്നും ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യ്ക്ക് ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്ന ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ പോ​​​സ്റ്റ് ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ബ്യൂ​​​റോ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

ഐ​​​ടി ആ​​​ക്‌​​​ടി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 69(എ) ​​​പ്ര​​​കാ​​​ര​​​മാ​​​ണ് അ​​​ക്കൗ​​​ണ്ട് ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കാ​​​ൻ എ​​​ക്സി​​​ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

സി​​​ജെ​​​പി​​​യു​​​ടെ ആ​​​ദ്യ എ​​​ക്സ് അ​​​ക്കൗ​​​ണ്ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പൂ​​​ട്ടി​​​യെ​​​ങ്കി​​​ലും ര​​​ണ്ടാ​​​മ​​​ത് തു​​​ട​​​ങ്ങി​​​യ അ​​​ക്കൗ​​​ണ്ട് പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളാ​​​ണ് ഫോ​​​ളോ ചെ​​​യ്യു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ര​​​ണ്ടു കോ​​​ടി​​​യോ​​​ളം ഫോ​​​ളോ​​​വേ​​​ഴ്സി​​​ലെ​​​ത്തി​​​യ സി​​​ജെ​​​പി​​​യു​​​ടെ ഇ​​​ൻ​​​സ്റ്റ​​​ഗ്രാം അ​​​ക്കൗ​​​ണ്ടി​​​നെ​​​തി​​​രേ ഇ​​​തു​​​വ​​​രെ​​​യും ന​​​ട​​​പ​​​ടി​​​ക​​​ളൊ​​​ന്നും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​നാ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

തൊ​​​ഴി​​​ലി​​​ല്ലാ​​​ത്ത യു​​​വാ​​​ക്ക​​​ളെ വി​​​മ​​​ർ​​​ശി​​​ച്ച ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്തി​​​ന്‍റെ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​ത്. ബോ​​​സ്റ്റ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ അ​​​ഭി​​​ജീ​​​ത് ദി​​​പ്കെ​​​യാ​​​യി​​​രു​​​ന്നു ഈ ​​​ആ​​​ക്ഷേ​​​പഹാ​​​സ്യ കൂ​​​ട്ടാ​​​യ്മ​​​യ്ക്കു പി​​​ന്നി​​​ൽ.

പാ​​​ക്കി​​​സ്ഥാ​​​നി​​​ലും പാ​​​റ്റാ പാ​​​ർ​​​ട്ടി

ഇ​​​ന്ത്യ​​​യി​​​ലെ പാ​​​റ്റാ പാ​​​ർ​​​ട്ടി​​​ക്കു സ​​​മാ​​​ന​​​മാ​​​യ ആ​​​ക്ഷേ​​​പ​​​ഹാ​​​സ്യ ഓ​​​ണ്‍ലൈ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ ​​​കൂ​​​ട്ടാ​​​യ്മ പാ​​​ക്കി​​​സ്ഥാ​​​നി​​​ലും പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. കോ​​​ക്രോ​​​ച്ച് അ​​​വാ​​​മി ലീ​​​ഗ് (സി​​​എ​​​എ​​​ൽ), കോ​​​ക്രോ​​​ച്ച് അ​​​വാ​​​മി പാ​​​ർ​​​ട്ടി (സി​​​എ​​​പി) തു​​​ട​​​ങ്ങി​​​യ പേ​​​രുകളിലാ​​​ണ് ഓ​​​ണ്‍ലൈ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​കൂ​​​ട്ടാ​​​യ്മ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ നീ​​​ക്ക​​​വു​​​മാ​​​യി ഇ​​​തി​​​നു ബ​​​ന്ധ​​​മി​​​ല്ല.

Latest News

Corehub Up